താമരശ്ശേരി ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ പുറത്തേക്ക് ചാടി അത്ഭുതകരമായി രക്ഷപ്പെട്ടു
Jun 12, 2026, 17:13 IST
കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വാൻ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ചുരം ഇറങ്ങി വരികയായിരുന്ന വാൻ ഏഴാം വളവിന് സമീപത്ത് വച്ച് അപകടത്തിൽ പെടുകയായിരുന്നു. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതായി മനസ്സിലാക്കിയ ഡ്രൈവർ സമയോചിതമായി പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞെങ്കിലും ഒരു മരത്തിൽ തട്ടി നിന്നതിനാൽ കൂടുതൽ താഴേക്ക് പതിക്കുന്നത് ഒഴിവായി. സംഭവസ്ഥലത്ത് പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.