വി.ഡി. സതീശൻ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും
Jun 24, 2026, 19:46 IST
മുഖ്യമന്ത്രി വിഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് താമസം മാറുക. ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണി കാരണം മുഖ്യമന്ത്രി വിഡി സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് താമസം മാറിയിരുന്നില്ല.തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരുമാസം കഴിഞ്ഞിട്ടും കൻ്റോൺമെൻ്റ് ഹൗസ് ഒഴിഞ്ഞു കിട്ടാത്തതിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കഴിഞ്ഞ ദിവസം അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. കൻ്റോൺമെൻ്റ് ഹൗസ് ഒഴിയാത്തതിനാൽ പിണറായി വിജയൻ വാടകവീട്ടിൽ തന്നെ തുടരുകയാണ്.തിരുവനന്തപുരം നന്തൻകോടുള്ള ക്ലിഫ് ഹൗസിന് ഏകദേശം 15,000 ചതുരശ്ര അടി വിസ്തീർണ്ണവും,4.2 ഏക്കർ വിസ്താരമുള്ള വളപ്പുമുണ്ട്. തിരുവിതാംകൂർ രാജഭരണകാലത്ത് 1939-ൽ ആണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്.