മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു എ തോമസ് അന്തരിച്ചു
Dec 27, 2025, 21:09 IST
മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു.എ.തോമസ് അന്തരിച്ചു. 60 വയസായിരുന്നു. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് ആണ്. ദീർഘകാലം കോട്ടയത്ത് ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ പ്രവർത്തിച്ചു. മലയാള മനോരമയിലാണ് പത്രപ്രവർത്തനം തുടങ്ങിയത്. കൊല്ലം പുനലൂരിലെ വീട്ടിലാണ് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബാംഗങ്ങൾ ബന്ധുവീട്ടിലായിരുന്ന സമയത്തായിരുന്നു അന്ത്യം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടക്കും.