ഏഷ്യൻ ഗെയിംസിൽ വിദർശ വിനോദിന് വീണ്ടും വെള്ളി; ഷൂട്ടിംഗിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ മലയാളി

 

ഏഷ്യൻ ഗെയിംസിൽ മലയാളി ഷൂട്ടിങ് താരം വിദർശ വിനോദിന് വീണ്ടും മെഡൽ. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിലാണ് വിദർശ ഉൾപ്പെട്ട ഇന്ത്യൻ സംഘം വെള്ളി നേടിയത്. തിലോത്തമ സെൻ, വിദർശ വിനോദ്, ആഷി ചൗക്സി എന്നിവരടങ്ങിയ ടീമാണ് മെഡൽ നേടിയത്.

1,773 പോയിന്റോടെ ഗെയിംസ് റെക്കോർഡ് തുല്യമാക്കിയ ചൈന സ്വർണം നേടിയപ്പോൾ, 1,763 പോയിന്റാണ് ഇന്ത്യ നേടിയത്. വ്യക്തിഗത ഇനത്തിൽ തിലോത്തമ സെനും വിദർശ വിനോദും യഥാക്രമം മൂന്നും ആറും സ്ഥാനങ്ങളിലെത്തി ഫൈനലിലേക്ക് യോഗ്യത നേടി. ആഷി ചൗക്സിക്ക് വ്യക്തിഗത ഫൈനലിൽ ഇടം നേടാനായില്ല.

ഇതോടെ ഗെയിംസിൽ വിദർശയുടെ മെഡൽ നേട്ടം രണ്ടായി. നേരത്തെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി നേടിയിരുന്നു. ഷൂട്ടിങ്ങിൽ ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടവും വിദർശ സ്വന്തമാക്കി. കോഴിക്കോട് തിരുവമ്പാടി സ്വദേശിയാണ് വിദർശ വിനോദ്