പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം: തെറ്റില്ലെന്നാണ് ഉത്തമ ബോധ്യമെന്ന് രമേശ് ചെന്നിത്തല
എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയതിൽ തെറ്റില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അനിവാര്യമായ കേസായതിനാലാണ് ഫയലുകൾ പൂർണ്ണമായി പരിശോധിച്ച് 17 (എ) പ്രകാരമുള്ള അന്വേഷണ അനുമതി നൽകിയതെന്നും ഇക്കാര്യത്തിൽ ഉത്തമ ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിനും പ്രവർത്തനങ്ങൾക്കും ആവശ്യമായ രഹസ്യാത്മകത ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക് ഭവനിൽ മാംസാഹാരം വിലക്കിയ വിവാദത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. ഭക്ഷണം ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. താൻ വെജിറ്റേറിയനാണെങ്കിലും വീട്ടിലുള്ളവർ മാംസാഹാരം കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ, സംസ്ഥാനത്തെ സ്പാകൾ ലൈംഗിക ചൂഷണ കേന്ദ്രങ്ങളായി മാറുന്നുണ്ടെന്നും ഇത്തരം നിയമവിരുദ്ധ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ച് അടച്ചുപൂട്ടുമെന്നും ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി.