വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നു; ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Jul 7, 2025, 23:07 IST
തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലവിൽ മാറ്റമില്ലെന്ന് ഡോക്ടർമാർ. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്നാൽ വി എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. രക്തസമ്മർദ്ദവും കിഡ്നിയുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സകൾ നൽകുന്നുണ്ട് എന്നും ഡോക്ടർമാർ വ്യക്തമാക്കി.