വാളയാർ ആൾക്കൂട്ട കൊലപാതകം; പ്രതി വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തി
Apr 8, 2026, 09:50 IST
വാളയാറിൽ ഛത്തീസ്ഗഢ് സ്വദേശി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിലെ പ്രതികളിലൊരാളെ മരിച്ച നിലയിൽ കണ്ടെത്തി. കേസിലെ എട്ടാം പ്രതിയായ വിനോദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിനോദിന്റെ മരണം.
കഴിഞ്ഞ ഡിസംബർ 17-നാണ് ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണൻ വാളയാറിൽ വെച്ച് ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. കേസിൽ ആകെ ഒൻപത് പ്രതികളാണുള്ളത്. ഇതിൽ എട്ട് പേർക്ക് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കുകയായിരുന്നു.
ജാമ്യം റദ്ദാക്കപ്പെട്ട പ്രതികൾ പോലീസിന് മുന്നിൽ കീഴടങ്ങാനിരിക്കെയാണ് വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.