വയനാട് ജില്ലാ കലക്‌ടറായി വി. ചെൽസാസിനി ചുമതലയേറ്റു
Sep 16, 2026, 14:07 IST
വയനാട് ജില്ലയുടെ 36-ാമത് ജില്ലാ കളക്ടറായി വി. ചെൽസസിനി ചുമതലയേറ്റു. 2019 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയായ ചെൽസസിനി, പത്തനംതിട്ടയിൽ അസിസ്റ്റന്റ് കളക്ടർ, കോഴിക്കോട് സബ് കളക്ടർ, കൊച്ചി കോർപറേഷൻ സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.തമിഴ്‌നാട്ടിലെ നാഗർകോവിൽ സ്വദേശിനിയാണ് വി. ചെൽസസിനി. ഐഎഫ്എസ് ഉദ്യോഗസ്ഥനായ വെങ്കിടേശ്വരനാണ് ഭർത്താവ്. ഒന്നര വയസ്സുള്ള രാജമാണിക്യം മകനാണ്.
അതേസമയം, വയനാട് ജില്ലാ കളക്ടറായിരുന്ന ഡി.ആർ. മേഘശ്രീ സ്ഥാനമൊഴിഞ്ഞു. 2024 ജൂലൈ 17നാണ് വയനാടിന്റെ 35-ാമത് കളക്ടറായി മേഘശ്രീ ചുമതലയേറ്റത്. ചുമതലയേറ്റതിന് പിന്നാലെ ഉണ്ടായ ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിലും പുനരധിവാസ പ്രവർത്തനങ്ങളിലും മേഘശ്രീ സജീവമായി നേതൃത്വം നൽകി.മനുഷ്യ-വന്യജീവി സംഘർഷവുമുൾപ്പെടെയുള്ള വിഷയങ്ങളും നല്ലരീതിയിൽ കൈകാര്യംചെയ്തു.