ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1,081 കോടി രൂപ അനുവദിച്ചു
Oct 24, 2026, 19:26 IST
സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇതിനായി 1,081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.ക്ഷേമ പെൻഷൻ വിതരണത്തിനായി 961.64 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണത്തിനായി 119.47 കോടി രൂപയുമാണ് അനുവദിച്ചത്.