ക്ഷേമ പെൻഷൻ വിതരണം 25 മുതൽ; 1,050 കോടി രൂപ അനുവദിച്ചു

 

ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനുകളും ഈ മാസം 25 മുതൽ വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി അറിയിച്ചു. ഇതിന് ആവശ്യമായ 1,050 കോടി രൂപ സർക്കാർ അനുവദിച്ചു.
ഏകദേശം 62 ലക്ഷം ഗുണഭോക്താക്കൾക്ക് 2,000 രൂപ വീതം പെൻഷൻ ലഭിക്കും 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും.8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഈ ഇനത്തിലെ 24.21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്.