അറസ്റ്റിലാകുമ്പോൾ ആരോഗ്യപ്രശ്നം ഉന്നതർക്ക് മാത്രം'; ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷയിൽ വിമർശനവുമായി ഹൈക്കോടതി
Mar 19, 2025, 14:19 IST
പാതിവില തട്ടിപ്പ് കേസിലെ പ്രതി ആനന്ദകുമാറിന് ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഉന്നതർ അറസ്റ്റിലാകുമ്പോള്‍ മാത്രമാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉയർന്നുവരുന്നത്. ഇത്തരം ജാമ്യാപേക്ഷകളുടെ മറവിൽ മെഡിക്കൽ ടൂറിസമാണ് കേരളത്തിൽ പലപ്പോഴും നടക്കുന്നത്.
ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് ജാമ്യം നൽകാനാകില്ലെന്ന് വ്യക്തമാക്കിയ സിംഗിൾ ബെഞ്ച് ആവശ്യമായ ചികിത്സ നൽകാനുളള സംവിധാനം ജയിലിൽ തന്നെയുണ്ടെന്നും വ്യക്തമാക്കി. പാതിവില തട്ടിപ്പ് കേസ് പ്രതികളായ ആനന്ദകുമാർ, അനന്തുകൃഷ്ണൻ എന്നിവരുടെ ജാമ്യാപേക്ഷ വിശദമായ വാദത്തിനായി നാളത്തേക്ക് മാറ്റി.