മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാന യാത്രയിൽ സ്‌പോൺസർ ആരെന്ന് വ്യക്തമാക്കണം: എം.വി. ഗോവിന്ദൻ
Sep 24, 2026, 23:18 IST
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാന യാത്രയുടെ ചെലവ് വഹിച്ച സ്‌പോൺസർ ആരെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുതലാളിമാരുടെ ചെലവിൽ ഇനിയും യാത്ര ചെയ്യുമെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ നിലപാട് നാണക്കേടാണെന്നും അദ്ദേഹം വിമർശിച്ചു. യാത്രയിൽ അഴിമതിയുണ്ടെന്ന കാര്യത്തിൽ ആർക്കാണ് സംശയമെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.രാവിലെ മുതൽ രാത്രി വരെ കള്ളം പറഞ്ഞാലേ ഉറക്കം വരൂ എന്ന അവസ്ഥയാണ് മുഖ്യമന്ത്രിക്കെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവായിരുന്ന കാലത്തെ അതേ സ്വഭാവമാണ് വി.ഡി. സതീശന് ഇപ്പോഴുമുള്ളതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കേസുകളെ ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.