വാഴക്കോട് സംസ്ഥാന പാതയിൽ കാട്ടുപന്നി റോഡിനു കുറുകെ ചാടി, ബൈക്ക് മരക്കുറ്റിയിലിടിച്ച് യുവാവ് മരിച്ചു

 

വടക്കാഞ്ചേരി വാഴക്കോട് സംസ്ഥാന പാതയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടി ഉണ്ടായ അപകടത്തിൽ  ബൈക്ക് യാത്രികൻ മരണപ്പെട്ടു.   ആറ്റൂർ ഭഗവതികുണ്ടിൽ സാരജ് (25) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലർച്ചെയായിരുന്നു  അപകടം.പട്ടാമ്പിയിലെ സുഹൃത്തിനെ വീട്ടിൽ കൊണ്ടുപോയി വിട്ട് മടങ്ങുന്നതിനിടയിൽ കാട്ടുപന്നി റോഡിനു കുറുകെ ചാടിയതിനെ തുടർന്നു നിയന്ത്രണം വിട്ട് ബൈക്ക് റോഡിന് സമീപത്തെ മരക്കുറ്റിയിൽ ഇടിക്കുകയായിരുന്നു.