ഇടുക്കിയിൽ കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

 

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു .കാഞ്ഞിരപ്പള്ളി സ്വദേശി പുരുഷോത്തമനാണ് (64) കൊല്ലപ്പെട്ടത്. രാവിലെ റബർ ടാപ്പിങ്ങിന് പോയ സമയത്താണ് എസ്റ്റേറ്റിനുള്ളിൽ വെച്ച് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

രാവിലെ 10.30 ടെയാണ് കാട്ടാന ആക്രമണം .കൂടെയുണ്ടായിരുന്ന മകന് ഓടി രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും പുരുഷോത്തമന് സാധിച്ചില്ല. വയറിന്, ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ ഉടൻതന്നെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല