കോതമംഗലത്ത് കാട്ടാന ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

 

കോതമംഗലം പൊങ്ങൻചുവട് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം പൊങ്ങൻചുവട് ഉന്നതിയിലെ പുഷ്പാകരൻ വെള്ളക്കയ്യൻ ആണ് മരിച്ചത്. ഞായറാഴ്ച വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിൽ പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ പുഷ്പാകരനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.