കോഴിക്കോട് വീണ്ടും കാട്ടാന ആക്രമണം;ദമ്പതികൾക്ക് പരിക്ക്

 
കോഴിക്കോട് കാവിലുംപാറ പഞ്ചായത്തിൽ വീണ്ടും കാട്ടാന ആക്രമണം. വീട്ടുമുറ്റത്ത് നിൽക്കുമ്പോഴായിരുന്നു ആക്രമണം, സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.കരിങ്ങാട് മുട്ടിച്ചിറ സ്വദേശികളായ തങ്കച്ചനും ഭാര്യ ആനിക്കുമാണ് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റത് .പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരുടെ അറിയിച്ചു. കഴിഞ്ഞ ആഴ്ചയും ഇതേ പഞ്ചായത്തിലുണ്ടായ കാട്ടാന ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു.