റോഡ് മുറിച്ചുകടക്കുന്നതിനായി കത്തുനിന്ന സ്ത്രീ കാറിടിച്ച് മരിച്ചു
Updated: Jun 25, 2026, 15:47 IST
കോഴിക്കോട് ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കുന്നതിനായി ഡിവൈഡറിനടുത്ത് കാത്തുനിന്ന സ്ത്രീയെ കാർ ഇടിച്ച് മരിച്ചു.മൂരാട് താനാട്ട് മോളി (52) ആണ് മരിച്ചത്. അപകടത്തിൽ കാർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു.വ്യാഴാഴ്ച രാവിലെ 11.24ഓടെയായിരുന്നു അപകടം. പാനൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ റോഡ് മുറിച്ചുകടക്കാനായി കാത്തുനിന്ന മോളിയെ ഇടിച്ചുതെറിപ്പിച്ചതിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചുനിന്നു.കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാർയും അധികൃതരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.പരിക്കേറ്റ കണ്ണൂർ തെക്കേപാനൂർ സ്വദേശികളായ ഷാഹിൽ (18), അസിം (18), ബിലാൽ (17) എന്നിവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.