ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു
Jul 27, 2026, 16:21 IST
കോഴിക്കോട് സ്വദേശിനിയായ യുവതിയെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഒളവണ്ണ പുൽപ്പറമ്പ് സ്വദേശി കൃഷ്ണന്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് അരൂരിനും തുറവൂരിനും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തെ ചെറിയ വളവിനോട് ചേർന്നായിരുന്നു സംഭവം.
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.