ആലപ്പുഴയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ആൺസുഹൃത്ത് പിടിയിൽ
Aug 12, 2026, 16:13 IST
ആലപ്പുഴ ചിങ്ങോലിയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. ചിങ്ങോലി സ്വദേശി ശരത്തിനെയാണ് നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.ചാരുംമൂട് സ്വദേശിയായ യുവതിക്കാണ് ഇന്നലെ രാത്രി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. വീടിന് പുറത്ത് ഫോണിൽ സംസാരിച്ച് നിൽക്കുന്നതിനിടെയാണ് യുവാവ് യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.ആക്രമണത്തിന്റെ കാരണം വക്തമല്ല