തുറവൂർ പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

 

ആലപ്പുഴ പൂച്ചാക്കലിൽ തൈക്കാട്ടുശ്ശേരി-തുറവൂർ പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡ് തത്ത്വമസി വീട്ടിൽ രമേശന്റെ ഭാര്യ അമ്പിളി (41) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് അമ്പിളി തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്ന് കായലിലേക്ക് ചാടിയത്. എൻജിൻ പ്രവർത്തിച്ച നിലയിൽ സ്‌കൂട്ടർ പാലത്തിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ സ്‌കൂട്ടറിൽ നിന്ന് അമ്പിളിയുടെ ബാങ്ക് പാസ്ബുക്കും മൊബൈൽ ഫോണും കണ്ടെത്തി. പോലീസും ഫയർഫോഴ്സ് രക്ഷാപ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്.അതുൽ, അതുല്യ എന്നിവരാണ് മക്കൾ.