കറുകുറ്റിയിൽ വാടകവീട്ടിൽ നഗ്നമായ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
Sep 3, 2026, 12:54 IST
എറണാകുളം കറുകുറ്റിയിൽ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനിയായ 36കാരി ഫ്‌ലോറൻസിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നഗ്‌നമായ നിലയിലായിരുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നതെന്നാണ് വിവരം. പ്രദേശത്ത് ലോട്ടറി വിൽപ്പന നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്. വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. . നാലോ അഞ്ചോ ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ ദുരൂഹതയുള്ളതിനാൽ ഫോറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി.