സംസ്ഥാനത്ത് മൂന്ന് കോർപറേഷനുകളിൽ ഇക്കുറി വനിതാ മേയർമാർ; എട്ട് ജില്ലാ പഞ്ചായത്തുകളിലും വനിത സംവരണം
Nov 5, 2025, 22:14 IST
സംസ്ഥാനത്തെ ആറ് കോർപറേഷനുകളിൽ മൂന്നിടങ്ങളിൽ ഇത്തവണ വനിത സംവരണം. കൊച്ചി, തൃശൂർ, കണ്ണൂർ കോർപ്പറേഷനുകളിലാണ് ഇത്തവണ വനിതകൾ മേയർമാരാകുക.ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു.കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും സ്ത്രീകൾക്ക് നൽകും. 525 പഞ്ചായത്തുകളിലും സ്ത്രീകൾ പ്രസിഡന്റാകും.