കോട്ടയത്ത് റബർ ബോർഡിൽ ജൂനിയർ എഞ്ചിനീയർ ആകാം; അവസാന തീയതി ജൂലൈ 14
കേന്ദ്ര സർക്കാരിന് കീഴിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന റബർ ബോർഡിൽ അവസരം. ജൂനിയർ എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓഫ്‌ലൈനായി ജൂലൈ 14 വരെ അപേക്ഷ സമർപ്പിക്കാം.റബർ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷാ ഫോം ലഭ്യമാണ്.പ്രായപരിധി: 30 വയസ് (2026 ജനുവരി 1ന് അടിസ്ഥാനമാക്കി)
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്ന് ഫസ്റ്റ് ക്ലാസോടുകൂടിയ ബി.ടെക് ഇൻ സിവിൽ എഞ്ചിനീയറിങ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
നിർമാണ പ്രവർത്തനങ്ങൾ, എസ്റ്റിമേഷൻ, ബിൽ തയ്യാറാക്കൽ തുടങ്ങിയ മേഖലകളിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
ഓട്ടോകാഡ് (autocad) അറിഞ്ഞിരിക്കണം
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിക്ക് പ്രതിമാസം 30,000 രൂപ ശമ്പളവും യാത്രാബത്ത (TA/DA) ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.