ഭാര്യയുമായി വഴക്കിട്ടു: യുവാവ് ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു
Aug 15, 2023, 14:03 IST
ഭാര്യയുമായി വഴക്കുണ്ടായതിന് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വലിയമല കുര്യാത്ത സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭാര്യയുമായി വഴക്കിട്ട ഇയാൾ ബ്ലേഡ് ഉപയോഗിച്ച് കഴുത്തു മുറിക്കുകയായിരുന്നു. ഇയാളെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ വലിയമല പൊലീസ് കേസെടുത്തു.