പന്നിക്ക് വെച്ച വൈദ്യുതി കെണിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

 

പട്ടാമ്പിയിൽ കൃഷിയിടത്തിൽ പന്നിയെ പിടികൂടാൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു.കുലുക്കല്ലൂർ തത്തനംപുള്ളിയിലെ കൃഷിയിടത്തിൽ തത്തനംപുള്ളി മുള്ളത്ത്പ്പടി സ്വദേശി രവിപ്രസാദാണ് മരിച്ചത്. 30 വയസ്സായിരുന്നു.

കൃഷിയിടത്തിന്റെ ഉടമ മനോജിനെ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് രവിപ്രസാദിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സ്ഥലഉടമ മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പന്നിയെ പിടികൂടാൻ വൈദ്യുതി കെണി സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.

മനോജിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കൊപ്പം പൊലീസ് അറിയിച്ചു.