'യുവത്വമാണ് രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ നിധി, അവരെ സംരക്ഷിക്കൂ'; വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി മമ്മൂട്ടി

 

രാജ്യത്ത് വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് വിവിധ മേഖലകളിൽ നിന്ന് പിന്തുണയേറുന്നു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ നടൻ മമ്മൂട്ടി രംഗത്തെത്തി. ഫെയ്‌സ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ നിധി യുവാക്കളാണെന്നും അവരുടെ ശബ്ദം കേൾക്കാനും അവരെ സംരക്ഷിക്കാനും ശാക്തീകരിക്കാനും സർക്കാർ തയ്യാറാകണമെന്നും മമ്മൂട്ടി തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി.

നേരത്തെ മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാനും വിദ്യാർത്ഥി സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥികളുടെയും അവരുടെ പ്രതീക്ഷകൾ നിലനിർത്താൻ പാടുപെടുന്ന മാതാപിതാക്കളുടെയും വേദന മനസ്സിലാക്കുന്നുവെന്നായിരുന്നു ദുൽഖറിന്റെ വാക്കുകൾ.