യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പഴ കച്ചവടക്കാരൻ അറസ്റ്റിൽ

 

കാസർഗോഡ് കാഞ്ഞങ്ങാടിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പഴ കച്ചവടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് നഗരത്തില്‍ ഗുഡ്സ് ഓട്ടോയില്‍ പഴക്കച്ചവടം നടത്തുന്ന അർഷാദിനെയാണ് അറസ്റ്റ് ചെയ്തത്. യുവതി നടന്ന് പോകുന്നതിനിടെ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

സ്കൂള്‍ വിട്ട് പോകുന്ന പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് ഇയാളെ മുൻപും അറസ്റ്റ് ചെയ്തിരുന്നു. അന്ന് പോക്സോ കേസ് ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.