യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം അന്വേഷണം വ്യാപിപ്പിച്ച് പൊലീസ് 

 

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണം വ്യാപിപിച്ച് പൊലീസ്. ജയ്സൺ മുകുളേലിന്റെ ഓഫീസിലും വീട്ടിലും വീണ്ടും പരിശോധന നടത്തും. സിആർ കാർഡ് ആപ്പ് ഉപയോഗിച്ചവരെ കണ്ടെത്താൻ പോലീസ് നടപടി ആരംഭിച്ചു. ജയ്സൺ ആപ്പ് വ്യാപകമായി പങ്കുവെച്ചന്നും പൊലീസ് കണ്ടെത്തി. സിആർ കാർഡ് ഉപയോഗിച്ചവരെ ചോദ്യം ചെയ്യും.

അന്വേഷണം കൂടുതൽ നേതാക്കളിലേക്കും വ്യാപിപ്പിക്കുന്നു. യൂത്ത് കോൺ​ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റാണ് ജയ്സൺ. എന്നാൽ അന്വേഷണം വഴിമുട്ടിയെന്നും പരാതിയുണ്ട്. പ്രധാനപ്രതി എം.ജെ രഞ്ചുവിനെ ഇതുവരെ പൊലീസിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പത്തനംതിട്ടയിൽ മാത്രം ആയിരക്കണക്കിന് വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചത് രഞ്ജുവിന്റെ നിർദ്ദേശ പ്രകാരമെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.