ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
Apr 28, 2026, 22:42 IST
ആലപ്പുഴ ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ചെങ്ങന്നൂർ സ്വദേശി ആസിഫ് അഷ്‌റഫ് ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഫുട്ബോൾ കളിക്കാനായി ഗ്രൗണ്ടിൽ എത്തിയപ്പോഴാണ് ആസിഫിന് ഇടിമിന്നലേറ്റത്. ഉടൻ തന്നെ മാവേലിക്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.