തൃശൂരിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

 

തൃശൂർ അരിമ്പൂരിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. വെളുത്തൂർ സ്വദേശിയായ വൈശാഖ് (36) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച മുതൽ വൈശാഖ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെയിന്റിങ് തൊഴിലാളിയായ വൈശാഖ് വെളുത്തൂർ മുനയത്താണ് താമസിച്ചിരുന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.