നരിക്കുനിയിൽ കടമുറിയിൽ യുവാവ് പൊള്ളലേറ്റ് മരിച്ച നിലയിൽ; മകൾക്കും പൊള്ളലേറ്റു
May 15, 2026, 14:17 IST
കോഴിക്കോട് നരിക്കുനി കൊടുവള്ളി റോഡിലെ കടമുറിയിൽ യുവാവിനെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പറമ്പിൽ ബസാർ സ്വദേശി വി.ടി. വിനേഷ് കുമാർ (45) ആണ് മരിച്ചത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായും പോലീസ് അറിയിച്ചു.ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട കടബാധ്യതയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ വിനേഷിന്റെ എട്ടുവയസ്സുള്ള മകൾക്കും പൊള്ളലേറ്റു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നരിക്കുനിയിലെ ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള കടയിലാണ് രാവിലെ ഒൻപതരയോടെ തീപടരുന്നതായി കണ്ടത്. നാട്ടുകാർ ഓടിക്കൂടി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും അതിനിടെ വിനേഷ് കുമാർ മരിച്ചിരുന്നു.ബാലുശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.