തിരുവനന്തപുരം വഞ്ചിയൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

 

തിരുവനന്തപുരം വഞ്ചിയൂരിൽ വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ  യുവാവ് വെട്ടേറ്റു മരിച്ചു. കൈതമുക്ക് സ്വദേശി വിശാൽ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഓൾട്ടോ കാറിലെത്തിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രദീപ് എന്നയാളാണ് വിശാലിനെ ആക്രമിച്ചതെന്നും കൃത്യം നടത്തിയ ശേഷം ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞുവെന്നുമാണ് പ്രാഥമിക വിവരം.

വഞ്ചിയൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. ഒളിവിൽ പോയ പ്രദീപിനും സംഘാംഗങ്ങൾക്കുമായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.