താമരശ്ശേരി ചുരത്തിൽ വാഹന പരിശോധനയ്ക്കിടെ യുവാവ് കൊക്കയിലേക്ക് ചാടി; കാറിൽ MDMA കണ്ടെടുത്തു
Jul 25, 2025, 20:47 IST
താമരശ്ശേരി ചുരത്തിൽ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ ഒരു യുവാവ് കൊക്കയിലേക്ക് ചാടി.താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിന് മുകളിൽ നിന്നുമാണ് ചാടിയത്. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖ് ആണ് ചാടിയത്. ഇയാളുടെ സ്വിഫ്റ്റ് കാറിൽ നിന്ന് മൂന്ന് പാക്കറ്റ് MDMA കണ്ടെടുത്തു. മുൻപും MDMA കേസിൽ പ്രതിയാണിയാൾ. വയനാട്ടിലേക്ക് ലഹരി കടത്താൻ ശ്രമിക്കുകയായിരുന്നു ഇയാളെന്നാണ് പൊലീസിന്റെ കണ്ടെത്തൽ
ഗോവിന്ദച്ചാമി ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് എല്ലാ അതിർത്തി പ്രദേശത്തും പൊലീസ് പരിശോധനകൾ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ലക്കിടി കവാടത്തിന് സമീപവും പരിശോധന നടത്തുന്നതിനിടയിലാണ് ഇയാൾ കൊക്കയിലേക്ക് എടുത്തുചാടിയത്. വെള്ള ഷർട്ട് ധരിച്ച യുവാവാണ് ചാടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. യുവാവിനായി പൊലീസും ഫയർഫോഴ്‌സും തിരച്ചിൽ തുടരുകയാണ്.