കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി, സംഭവത്തിൽ അഞ്ച് പേർ പോലീസ് പിടിയിൽ
കോഴിക്കോട് എം.എം അലി റോഡിൽ നിന്നു തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് കണ്ടെത്തി. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായതായും, കേസുമായി ബന്ധപ്പെട്ട വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തതായും അധികൃതർ അറിയിച്ചു.എംഎം അലി റോഡിൽ പ്രവർത്തിക്കുന്ന കെപി ട്രാവൽസ് എന്ന സ്ഥാപനത്തിലെ മുൻ മാനേജറായ ബേപ്പൂർ സ്വദേശി ബിജുവിനെയാണ് പൊലീസുകാർ എന്ന വ്യാജേന എത്തിയവർ തട്ടിക്കൊണ്ടുപോയത്. മലപ്പുറം കരുവാരക്കുണ്ടിൽ വെച്ചാണ് ഇയാളെ കസബ പോലീസ് കണ്ടെത്തിയത്.
തട്ടിക്കൊണ്ടുപോയവരിൽ മുഖ്യ പ്രതിക്ക് ബിജു 6ലക്ഷം രൂപ നൽകാൻ ഉണ്ടായിരുന്നു. ഇതാണ് തട്ടിക്കൊണ്ടു പോകാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവമുണ്ടായത്.സംഭവത്തിൽ ആലപ്പുഴ സ്വദേശി ശ്യാം കുമാർ, കരുവാരക്കുണ്ട് സ്വദേശികളായ സഹലുൽ റഹ്‌മാൻ, ജുനൈസ്, മഞ്ചേരി സ്വദേശി മുഹമ്മദ് അർഷിദ്, കമ്പളക്കാട് സ്വദേശി ഡെൽവിൻ കുര്യൻ എന്നിവരാണ് പോലീസ് പിടിയിലായത്.