തിരുവനന്തപുരത്ത് യുവാവിനെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടി; സഹോദരൻ പിടിയിൽ

 

തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടി. തിരുവല്ലം വണ്ടിത്തടത്താണ് രാജ് എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ സഹോദരൻ ബിനുവാണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് പിടികൂടി. പ്രതി മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്ന് പൊലീസ് പറ‍ഞ്ഞു.

ഓണത്തിന് രാജിന്റെ അമ്മ ബന്ധുവീട്ടിലേക്ക് പോയിരുന്നു. തിരികെ വന്നപ്പോൾ മകൻ രാജിനെ കാണാനില്ലായിരുന്നു. തുടർന്ന് മകനെ കാണാനില്ലെന്ന് കാണിച്ച് രാജിന്റെ അമ്മ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് രാജിന്റെ സഹോദരൻ ബിനുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. ഒടുവിൽ ഇന്ന് രാവിലെയാണ് ബിനു കുറ്റസമ്മതം നടത്തിയത്.