ആലപ്പുഴയിൽ തെരുവുനായയുടെ ആക്രമണത്തിൽ  യുവാവിന് ഗുരുതര പരിക്ക്; കടിച്ചത് 42 തവണ

 

ആലപ്പുഴയിൽ തെരുവുനായ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. പൊൻമലമേലിൽ ആനന്ദരാജ് (35)നാണ് പരിക്കേറ്റത്.യുവാവിന്റെ ശരീരത്തിൽ 42 തവണയാണ് കടിയേറ്റത്.ചെറിയനാട്ടിൽ വെച്ചാണ് ആക്രമണമുണ്ടായത്

ഉച്ചക്ക് ഒരു മണിയോടെയാണ് ആക്രമണം നടന്നത്. നിലവിൽ ഇയാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.