വയനാട്ടിൽ ഗുണ്ടാലിസ്റ്റിൽ പെട്ട യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതികളെ തിരിച്ചറിഞ്ഞു, ഇരുവരും ഒളിവിൽ
Feb 13, 2025, 08:42 IST
വയനാട് പുൽപ്പള്ളിയിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളെ കുത്തിക്കൊലപ്പെടുത്തി. പുൽപള്ളി എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്. രഞ്ജിത്ത്, അഖിൽ എന്നിവരാണ് റിയാസിനെ കൊലപ്പെടുത്തിയത്.
ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. കോൺട്രാക്ടറായ രഞ്ജിത്തിന് ഒപ്പം ജോലി ചെയ്തിരുന്ന ആളായിരുന്നു റിയാസ്. ഇവർ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ അവസാനിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ റിയാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.