കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ അപ്പീലുമായി പ്രതികള്‍

 

 

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ അപ്പീലുമായി പ്രതികള്‍. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും
കെ എ രതീഷുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. അപ്പീലില്‍ തീര്‍പ്പാകുന്നത് വരെ സിബിഐ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തന്നെ കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്ന് ചന്ദ്രശേഖരന്‍ പറയുന്നു. പ്രോസിക്യൂഷന്‍ അനുമതി ചോദ്യം ചെയ്യാനുള്ള അവകാശം നിഷേധിച്ചെന്നും ആക്ഷേപമുണ്ട്. സിംഗിള്‍ ബെഞ്ച് ഉത്തരവുകള്‍ റദ്ദാക്കണം. സിബിഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് തടയണമെന്നും ആവശ്യമുണ്ട്. അപ്പീല്‍ തീര്‍പ്പാകും വരെ സിബിഐ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും അപ്പീലില്‍ പറയുന്നു.