സുഹൈലിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയെന്ന് ആർടിഒ

 

 

നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടത്തിൽ ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്ന് എറണാകുളം എൻഫോസ്‌മെന്റ് ആർടിഒ ബിജു ഐസക്. പ്രതിയായ സുഹൈൽ സജീവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. റോഡ് അപകടങ്ങളിൽ പഴുതുകൾ ഉണ്ടാക്കി രക്ഷപ്പെടാം എന്ന ആത്മവിശ്വാസം ആർക്കും വേണ്ടെന്നും ബിജു ഐസക്  പറഞ്ഞു.

ശക്തമായ തുടർനടപടികൾ ഉണ്ടാകും. സുഹൈൽ സ്ഥിരമായി നിയമലംഘനം നടത്തിയിരുന്നോ എന്ന് പരിശോധിക്കും. നിയമം ലംഘിച്ചാൽ പിടിവീഴും. റോഡ് അപകടങ്ങളിൽ പഴുതുകൾ ഉണ്ടാക്കി രക്ഷപ്പെടാം എന്ന ആത്മവിശ്വാസം ആർക്കും വേണ്ട. നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ പരിശോധന കർശനമാക്കുമെന്നും എൻഫോസ്മെന്റ് ആർടിഒ അറിയിച്ചു.