ടിവികെയിൽ ചേരുന്ന കാര്യം വിജയിയെ കണ്ട ശേഷം- ദേവൻ

 

 

ടിവികെയിൽ ചേരുന്ന കാര്യം വിജയ്യെ കണ്ട ശേഷം മാത്രമെന്ന് ദേവൻ. സംസ്ഥാന അധ്യക്ഷ പദവിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കോൺഗ്രസ്‌ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഒരാളാണ് താൻ. പ്രവർത്തകർ ഒഴുക്കിലൂടെ ഒഴുകിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. അങ്ങനെയാണ് മറ്റൊരു ആശയത്തിലേക്ക് മാറാൻ തീരുമാനിച്ചത്.

ബിജെപിയിൽ നിന്ന് നിരന്തരം അവഗണന നേരിട്ടു. ബിജെപിയിൽ ചേർന്നതിൽ നിന്ന് ഒരു ഗുണം ലഭിച്ചില്ല. സംസ്ഥാനത്തെ ബിജെപി നേതാക്കൾ പ്രവർത്തിക്കുന്നുമില്ല നമ്മളെ പ്രവർത്തിക്കാൻ അനുവദിക്കുകയുമില്ലാത്ത അവസ്ഥയാണ് ഉള്ളത്.

തൃശൂരിലെ കിറ്റ് വിവാദത്തിലും ദേവൻ പ്രതികരണം നടത്തി. പ്രതാപൻ തന്നെ അന്ന് കുടുക്കിയതാണ്. ബിജെപിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പറയാൻ കുറേ കാര്യങ്ങൾ ഉണ്ട്. ഞാൻ വേണ്ടെന്ന് വെച്ചിട്ടാണ് .ഇപ്പോൾ ഒന്നും തന്നെ പറയാനില്ല. തന്നെ സംബന്ധിച്ചിടത്തോളം മടിയിൽ കനമില്ലെന്നും ഏത് ED വന്നാലും ഭയമില്ലെന്നും ദേവൻ പ്രതികരിച്ചു.