നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍
Mar 22, 2026, 16:45 IST
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. എല്‍ഡിഎഫിനെ ഇനി വേണ്ടെന്നാണ് ജനം പറയുന്നത്. സിപിഎം- ബിജെപി ചങ്ങാത്തം പുതിയ കഥയല്ലെന്നും ഭീകര പിആര്‍ നടത്തിയാലും സര്‍ക്കാരിന് രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി - സിപിഎം ചങ്ങാത്തം പിഎം ശ്രീയില്‍ കണ്ടതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ കണ്ടതാണ്. ഒടുവില്‍ സിപിഎം സ്ഥാനാര്‍ഥി ലിസ്റ്റ് നോക്കിയാല്‍ അവരുടെ അണികള്‍ക്ക് പോലും ഇരുവരും തമ്മിലുള്ള ഡീല്‍ വ്യക്തമാണെന്ന് കെസി പറഞ്ഞു.യുഡിഎഫിനെ തോല്‍പ്പിക്കാനാണ് ബിജെപി സിപിഎം ഡീല്‍. പാര്‍ട്ടി നേതൃത്വത്തിന്റെ രക്ഷക്ക് വേണ്ടിയുള്ള ഡീലാണത്.അത് അണികള്‍ തള്ളും. സിപിഎം ബിജെപി ഡീല്‍ പൊളിഞ്ഞു പാളീസാകുമെന്നും കെസി പറഞ്ഞു. ജനം മാറ്റം ആഗ്രഹിക്കുന്നു. മാറുന്ന കേരളത്തെ എങ്ങനെയാണ് യുഡിഎഫ് ഷേപ്പ് ചെയ്യുന്നതെന്ന് കൃത്യമായി പ്രകടനപത്രികയില്‍ പറയുന്നുണ്ട്. കേരളം അര്‍ഹിക്കുന്ന കൃത്യമായ പദ്ധതികളും പരിപാടികളും അതിലുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.