വിമാന യാത്രാ പ്രതിസന്ധി, നിരക്ക് വർധന; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് സിവിൽ ഏവിയേഷൻ മന്ത്രിക്ക് കത്തയച്ച് ചെന്നിത്തല
Apr 22, 2026, 17:15 IST
പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മേഖലയിലെ വിമാനയാത്ര പ്രതിസന്ധിയില്‍ പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കിഞ്ചരപു രാംമോഹന്‍ നായിഡുവിന് കത്തയച്ച് രമേശ് ചെന്നിത്തല. വിമാന യാത്രാ പ്രതിസന്ധി നേരിടുന്ന ഗള്‍ഫ് രാജ്യങ്ങളിലെ കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികളുടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. മെയ് 31 വരെ ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയിലെ വിമാന കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ കാരണം പല സര്‍വീസുകളും റദ്ദാക്കപ്പെട്ടിരിക്കുകയാണ്. കൂടാതെ പശ്ചിമേഷ്യന്‍ വ്യോമപാത നിയന്ത്രണങ്ങളും വിമന കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.