പൂർണ്ണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്ന് എകെ ആന്റണി

 

പൂർണ്ണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്നും എന്നിട്ടും ആദ്യ ക്യാബിനറ്റിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പാക്കിയ സതീശനും ടീമിനും അഭിനന്ദനങ്ങൾ നേരുകയാണെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. ബാലഗോപാൽ പറയുന്നു ഖജനാവ് പാപ്പരല്ലെന്ന്. പൂർണ്ണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്നും എകെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിമാരുടെ വകുപ്പ് വിഭജനം നീളുന്നത് കാര്യമാക്കേണ്ട. നേരത്തെ ഇതിലും വൈകിയ സംഭവങ്ങളുണ്ട്. കോൺഗ്രസിന്റെ ചരിത്രത്തിൽ കേരളത്തിൽ ഇത്രയധികം വനിതാ എംഎൽഎമാർ, യുവ എംൽഎമാർ, പാട്ടിക ജാതി എംൽഎമാർ ഉണ്ടായിട്ടില്ല. കോങ്ങാട് എന്ന കമ്മ്യൂണിസ്റ്റ് കോട്ടയിൽ അതിശയിപ്പിക്കുന്ന വിജയമാണ് തുളസി നേടിയത്. ശ്രീകണ്ഠൻ ജനങ്ങളോട് കാണിച്ച കരുതൽ മാതൃകയാണ്. ആയിരക്കണക്കിന് കോടികളാണ് മാറിമാറി വരുന്ന ഗവൺമെന്റുകൾ അട്ടപ്പാടിയിൽ ഒഴുക്കിയത്. പ്രത്യേക കണ്ണ് അട്ടപ്പാടിയിൽ വേണമെന്ന് തുളസിയോട് പറഞ്ഞിട്ടുണ്ട്. പോരാട്ടത്തിലൂടെ വന്ന നേതാവാണ് തുളസിയെന്നും എകെ ആന്റണി പറഞ്ഞു.