അരിയിൽ ഷുക്കൂർ വധക്കേസ്: ശിക്ഷാവിധി 3 മണിക്ക്; 13 പ്രതികൾ കുറ്റക്കാർ

 

 

 

അരിയിൽ ഷുക്കൂർ വധക്കേസിൽ ശിക്ഷാവിധി 3 മണിക്ക്. കേസിൽ 13 പേർ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി 18 പേരെ വെറുതെവിട്ടു. കൊച്ചി സിബിഐ കോടതിയാണ് വിധി പറഞ്ഞത്. കേസിലെ ​ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ല. പി ജയരാജനും ടിവി രാജേഷും ശ്യാംജിത്തും വെറുതെവിട്ടവരിൽ ഉൾപ്പെടുന്നു. 13 പ്രതികളാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. അവരിൽ 7 പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.

കൊലക്കുറ്റം തെളിഞ്ഞവർക്ക് വധശിക്ഷ നൽകണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു. സമൂഹത്തിന് മാതൃക ആകുന്ന ശിക്ഷ നൽകണം എന്നും പരമാവധി ശിക്ഷ നൽകണമെന്നുമാണ് പ്രൊസിക്യൂഷന്റെ ആവശ്യം. തെളിവ് നശിപ്പിക്കൽ അടക്കം തെളിഞ്ഞവർക്ക് 7 വർഷം ശിക്ഷ നൽകണം. അതേ സമയം ഈ കേസ് അപൂർവങ്ങളിൽ അപൂർവം എന്ന് കണക്കാക്കാൻ കഴിയില്ല എന്നും പ്രതിഭാഗം വാദിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസ് എന്നാണ് പ്രോസിക്യൂഷന്റെ വാദം. അപൂർവങ്ങളിൽ അപൂർവ്വമായ കേസ് അല്ലെന്ന് വാദിച്ച പ്രതികൾ കുറഞ്ഞ ശിക്ഷ നൽകണമെന്നും കോടതിയോട് അഭ്യർത്ഥിച്ചു. നിയമപോരാട്ടവുമായി മുന്നോട്ടെന്ന് ഷുക്കൂറിന്‍റെ കുടുംബം പ്രതികരിച്ചു.