കന്യാസ്ത്രീകളുടെ അറസ്റ്റ്, മോചനത്തിനുള്ള ആത്മാർഥ ശ്രമം ബിജെപിയുടേത് മാത്രമെന്ന് മന്ത്രി ജോർജ് കുര്യൻ

 

ഛത്തിസ്ഗഡിലെ ദുർഗിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചതിൽ ആശയക്കുഴപ്പമുണ്ടായെന്നു കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് ചുമതലപ്പെടുത്തിയ ആളോ സിബിസിഐ ചുമതലപ്പെടുത്തിയവരോ അല്ല ജാമ്യാപേക്ഷ സമർപ്പിച്ചത്. നടപടിക്രമം പൂർത്തിയാക്കാതെ ജാമ്യഹർജി കൊടുത്താൽ തള്ളിക്കളയുന്നതു സ്വാഭാവികമാണെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

ഓഫിസിലേക്കും ആശുപത്രിയിലേക്കും ജോലിക്കായി 3 പെൺകുട്ടികളുമായി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് കന്യാസ്ത്രീകൾ ആൾകൂട്ട വിചാരണ നേരിട്ടത്. പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു ജയിലിലാക്കി. കോടതിയുടെ അധികാരപരിധിയെച്ചൊല്ലി ഛത്തീസ്ഗഡ് സർക്കാർ എതിർപ്പുന്നയിച്ചതോടെ, കന്യാസ്ത്രീകൾക്ക് ഇന്നലെയും ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു. ഏഴാം ദിവസവും സിസ്റ്റർമാരായ പ്രീതി മേരിയും വന്ദന ഫ്രാൻസിസും ജയിലിൽ തുടരുകയാണ്. എൻഐഎ പ്രത്യേക കോടതിയാണ് കേസ് ഇനി പരിഗണിക്കേണ്ടതെന്ന് ദുർഗ് സെഷൻസ് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഛത്തിസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയം പരിഹരിക്കാനുള്ള ആത്മാർഥമായ ശ്രമം ബിജെപിയുടെ ഭാഗത്തുനിന്നു മാത്രമേ ഉണ്ടാകുന്നുള്ളൂവെന്നു ജോർജ് കുര്യൻ പറഞ്ഞു. ബാക്കിയുള്ളവരെല്ലാം കന്യാസ്ത്രീകളെ ദീർഘനാൾ ജയിലിൽ കിടത്താനുള്ള ശ്രമത്തിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കന്യാസ്ത്രീകളുടെ മോചനത്തിനായി എല്ലാ തരത്തിലുള്ള ശ്രമം നടത്തുകയാണ്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഛത്തിസ്ഗഡിൽ എത്തി അധികൃതരുമായി ചർച്ചകൾ തുടരുന്നു. സന്തോഷകരമായ വാർത്തയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ മാതാപിതാക്കൾ തിരിച്ചു നാട്ടിലേക്കു പുറപ്പെട്ടു കഴിഞ്ഞപ്പോഴാണ് പെട്ടെന്നു ജാമ്യാപേക്ഷ നൽകിയത്. ആരാണ് ഇത്തരത്തിൽ ജാമ്യഹർജി നൽകിയതെന്നു കണ്ടുപിടിക്കണമെന്നു മന്ത്രി പറഞ്ഞു. നടപടികൾ പൂർത്തിയാക്കാതെ ജാമ്യാപേക്ഷ സമർപ്പിക്കുകയും അതു തള്ളപ്പെടുകയുമാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. കന്യാസ്ത്രീകൾ കൊണ്ടുപോയ കുട്ടികൾ ക്രിസ്ത്യാനികൾ ആണോ എന്നു കോടതിയാണ് പറയേണ്ടതെന്നു ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. മതപരിവർത്തനം നടന്നിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞത് അദ്ദേഹത്തിന് ഉത്തമബോധ്യം ഉള്ളതുകൊണ്ടായിരിക്കും. പക്ഷേ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ പക്ഷം പിടിച്ചു പ്രതികരിക്കാൻ മന്ത്രിയായതിനാൽ തനിക്കു കഴിയില്ലെന്നും ജോർജ്