സർക്കാർ ഓണറേറിയം കൂട്ടിയതിൽ സന്തോഷം പങ്കിട്ട് ആശമാർ
May 21, 2026, 16:16 IST
ഓണറേറിയം വർധനവിൽ സർക്കാരിന് നന്ദി അറിയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ഒത്തുകൂടി ആശമാർ. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം പായസം പങ്കിട്ടും പ്രകടനം നടത്തിയും ആശമാർ സമരവിജയം ആഘോഷിച്ചു. ആശമാരുടെ കണ്ണീരാണ് എൽഡിഎഫ് സർക്കാരിനെ അധികാരത്തിൽ നിന്ന് ഒഴുക്കി കളഞ്ഞതെന്ന് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ വിമർശിച്ചു.