ബക്കാർഡിയുടെ കത്ത്: വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നിർവചനം ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് എം വി ഗോവിന്ദൻ
Jun 26, 2026, 13:20 IST
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബക്കാർഡിയുടെ കത്തിൽ മുൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നിർവചനം ചോദിക്കുക മാത്രമായിരുന്നു താൻ ചെയ്തതെന്നും ആ ഫയൽ പിന്നീട് അനങ്ങിയിട്ടില്ലെന്നും എം വി ഗോവിന്ദൻ ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശൻ്റെ നീക്കത്തിന് പിന്നിൽ അഴിമതിയല്ലാതെ പിന്നെന്താണെന്ന് ചോദിച്ച അദ്ദേഹം ഫിനാൻസ് ബിൽ പാസായായി കഴിഞ്ഞാൽ പിന്നീട് യുഡിഎഫ് ഈ കാര്യം ചർച്ച ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും പറഞ്ഞു. ബക്കാർഡിക്ക് കോടതിയിൽ നിന്നും അനുകൂല വിധി നേടാൻ കഴിയുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.