എല്‍ഡിഎഫിന് വോട്ടു തേടി ബിജെപി സ്ഥാനാര്‍ഥി; വിവാദമായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

 

ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് വോട്ടു ചോദിച്ച് ബിജെപിയുടെ സ്ഥാനാര്‍ഥി. ചിറ്റൂലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രാണേഷ് രാജേന്ദ്രനാണ് എല്‍ഡിഎഫ് സ്ഥാനാർഥി വി മുരുകദാസിനായി വോട്ടു തേടിയത്. വിവാദമായതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രാണേഷ് പിന്‍വലിച്ചു.ചിറ്റൂരില്‍ ഇടതുപക്ഷവും ബിജെപിയും തമ്മിലുള്ള സിജെപി ഡീല്‍ വീണ്ടും പുറത്തു വന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുമേഷ് അച്യുതന്‍ പരിഹസിച്ചു. എന്നാല്‍ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് താനല്ലെന്നും, ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതാണോയെന്ന് സംശയമുണ്ടെന്നുമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി പ്രാണേഷ് വിശദീകരിക്കുന്നത്.

ജനാധിപത്യത്തെ അപഹസിക്കുന്ന കോണ്‍ഗ്രസ് നാടകത്തില്‍ ചിറ്റൂര്‍ തിരിച്ചടിക്കുമെന്നു പറഞ്ഞാണ് പ്രാണേഷിന്റെ എഫ്ബി പോസ്റ്റ് തുടങ്ങുന്നത്. ചിറ്റൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുരുകദാസിന് മോതിരമാണ് ചിഹ്നം. അപരനായ സ്ഥാനാര്‍ഥിക്ക് സമാനമായ, മാലയുമാണ് ചിഹ്നം. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും അപരന്റെ പോസ്റ്ററുകള്‍ പിടിച്ചെടുത്തിയിരുന്നു.