പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ചര്‍ച്ചയാക്കി ബിജെപി

 

 

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ചര്‍ച്ചയാക്കി ബിജെപി. രാഹുല്‍ എവിടെയാണെന്ന ചോദ്യവുമായി ബിജെപി ഐടി സെല്‍ നേതാവ് അമിത് മാളവ്യ രംഗത്തെത്തി. 'രാഹുൽ ഗാന്ധി എവിടെയാണെന്ന് ആർക്കെങ്കിലും അറിയാമോ? അദ്ദേഹം ഏത് രാജ്യത്താണ് അവധിക്കാലം ആഘോഷിക്കുന്നത്? അദ്ദേഹം ആരുടെ കൂടെയാണ്? ഇത്രയധികം തവണ അദ്ദേഹം ആരെ കാണാനാണ് യാത്ര ചെയ്യുന്നത്? അദ്ദേഹം ദീർഘനാളായി ഇന്ത്യയിൽ നിന്ന് വിട്ടുനിൽക്കുകയാണ്, അദ്ദേഹം എവിടെയാണെന്ന് ആർക്കും അറിയില്ല." - എന്നായിരുന്നു ട്വീറ്റ്.