ബി ജെ പി കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന അവകാശവാദവുമായി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ
May 3, 2026, 17:42 IST
നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ബി ജെ പി കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന അവകാശവാദവുമായി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ രംഗത്ത്. അപ്രതീക്ഷിത സീറ്റുകളിൽ അട്ടിമറി വിജയം നേടുമെന്നാണ് രാജീവ് ചന്ദ്രശേഖറിന്‍റെ അഭിപ്രായം. ശക്തി കേന്ദ്രങ്ങളിൽ വിജയം ഉറപ്പെന്നും സംസ്ഥാന അധ്യക്ഷൻ പ്രതീക്ഷ പങ്കുവച്ചു. കേരളത്തിലെ പകുതിയിലേറെ മണ്ഡലങ്ങളില്‍ അതിശക്തമായ മത്സരം നടന്നതായാണ് വിലയിരുത്തുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം ബി ജെ പിക്ക് സീറ്റുകള്‍ പ്രവചിക്കുന്നുണ്ട്. പാര്‍ട്ടിക്കായി മാസങ്ങളായി കഠിനാധ്വാനം ചെയ്ത പ്രവര്‍ത്തകരും താഴേത്തട്ടില്‍ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇതു ശരിവെയ്ക്കുന്നു. മാറ്റത്തിനായി വോട്ട് രേഖപ്പെടുത്തിയവര്‍ ബി ജെ പിക്ക് പിന്തുണ നല്‍കിയെന്നുറപ്പാണ്. വലിയ ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ കാത്തിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.